Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...
Advertisement 1 Advertisement 2

പ്രവീണയുടെ മരണം: ഞെട്ടൽമാറാതെ നാട്ടുകാർ

കുറ്റ്യാട്ടൂർ : യുവാവ് പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ, കുറ്റ്യാട്ടൂർ ഉരുവച്ചാലിലെ കാരപ്രത്ത് അജീഷിന്റെ ഭാര്യ പ്രവീണ വീട്ടുകാർക്കും ബന്ധുക്കൾക്കും അയൽവാസികൾക്കും നാട്ടുകാർക്കും ഏറെ പ്രിയങ്കരിയായിരുന്നു. പ്രവീണയോട് എന്തിനാണ് ഈ കടുംകൈ ചെയ്‌തതെന്ന ചോദ്യമാണ് ഉത്തരം കിട്ടാതെ അവശേഷിക്കുന്നത്. വിദേശത്തായിരുന്ന ഭർത്താവ് അജീഷ് ഇന്നലെ പുലർച്ചെ നാട്ടിലെത്തി. പ്രവീണയെ അവസാനമായി ഒരുനോക്കു കാണാൻ ഉരുവച്ചാലിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് ആളുകളാണ്.

ഉരുവാച്ചാലിലെ വീട്ടിലെ പൊതുദർശനത്തിനു ശേഷം കുട്ടാവിൽ പ്രവീണയുടെ മാതാപിതാക്കളും സഹോദരങ്ങളും താമസിക്കുന്ന വീട്ടിലെത്തിച്ച മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ ബന്ധുക്കളും സഹപാഠികളും സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ ഒട്ടേറെപ്പേരെത്തി. 20നു ആണ് പ്രവീണയുടെ ദേഹത്ത് കുട്ടാവിലെ പട്ടേരി വീട്ടിൽ ജിജേഷ് പെട്രോളൊഴിച്ച് തീകൊളുത്തിയത്.

Related tags: Kannur News