LATEST NEWS
Loading latest news...

കണ്ണൂർ തളിപ്പറമ്പ് ദേശീയ പാതയിൽ മാങ്ങാട് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു

തളിപ്പറമ്പ് :  തളിപ്പറമ്പ് ദേശീയ പാതയിൽ മാങ്ങാട് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മാങ്ങാട് ബസ് സ്റ്റോപ്പിന് സമീപത്ത് വച്ചാണ് കാറിന് തീപിടിച്ചത്. കണ്ണൂരിൽ നിന്നും പന്നിയൂരിലേക്ക് പോകുകയായിരുന്ന ടാറ്റ ഇൻഡിഗോ കാറാണ് കത്തി നശിച്ചത്. പന്നിയൂർ സ്വദേശി സജീവനും ഭാര്യയുമാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.

Related tags: Latest News, Kannur