BREAKING NEWS

6/recent/ticker-posts

തളിപ്പറമ്പ് നഗരസഭാ ബസ്‌ സ്‌റ്റാന്‍ഡില്‍ അനധികൃത കച്ചവടങ്ങള്‍ വ്യാപകം


● തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ബസ്‌ റ്റാന്റില്‍ യാത്രക്കാര്‍ക്ക്‌ നിന്നുതിരിയാന്‍ ഇടമില്ലെങ്കിലും കയ്യേറ്റക്കച്ചവടങ്ങള്‍ വ്യാപകം. ബസ്‌റ്റാന്റ്‌ കോംപ്ലക്‌സിലെ ചില കച്ചവടക്കാര്‍ തങ്ങളുടെ കടയിലെ സാധനങ്ങള്‍ യാത്രക്കാര്‍ക്ക്‌ ബസ്‌ കാത്തുനില്‍ക്കാനുള്ള സ്‌ഥലത്തേക്ക്‌ നീക്കിവെക്കുന്നത്‌ നിത്യസംഭവമാണ്‌. 
ബസ്‌റ്റാന്റ്‌ നിര്‍മ്മിച്ചത്‌ യാത്രക്കാര്‍ക്ക്‌ സുഗമമായി ബസ്‌ കയറി യാത്ര ചെയ്യുന്നതിന്‌ വേണ്ടിയാണോ അതോ കച്ചവടം നടത്താനാണോ എന്ന അവസ്‌ഥയിലാണ്‌ കാര്യങ്ങള്‍. ബസ്‌ കാത്തിരിപ്പ്‌ സ്‌ഥലത്ത്‌ നഗരസഭക്ക്‌ പത്ത്‌പൈസ പോലും വാടക നല്‍കാതെ കച്ചവടങ്ങള്‍ നടത്തുന്നതിനതിരെ നഗരസഭാ അധികൃതര്‍ക്ക്‌ നിരവധി തവണ വ്യാപാരികള്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്‌തമാണ്‌.