Hot Posts

6/recent/ticker-posts
📰 Latest News
Loading latest news...
Advertisement 1 Advertisement 2

ദുബായിൽ 800 മീറ്റർ തുരങ്കപാത തുറന്നു


ദുബായ് : ദുബായ് നഗരത്തിൽ 800 മീറ്റർ നീളമുള്ള പുതിയ തുരങ്കപാത ഗതാഗതത്തിന് തുറന്നുകൊടുത്തു. മൂന്ന് പ്രധാന ഹൈവേകളെ പരസ്‌പരം ബന്ധിപ്പിക്കുന്ന തുരങ്കപാതയാണിത്. ഉമ്മുസുഖീം സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായാണ് പുതിയ തുരങ്കപാത നിർമിച്ചത്. 4.6 കിലോമീറ്റർ ദൂരത്തിൽ അൽഖൈൽ റോഡിനെയും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനെയും പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതിയിൽ കിങ്സ് സ്കൂ‌ളിന് സമീപത്താണ് 800 മീറ്റർ തുരങ്കപാത.

ഇരുവശത്തേക്കുമായി നാലുവരിറോഡ് ഈ പാതയിലുണ്ട്. സിഗ്നലോടുകൂടിയ ഒരു ഉപരിതല ഇന്റർസെക്‌ഷനും നിർമിച്ചിട്ടുണ്ട്. പ്രധാനഹൈവേകളായ ശൈഖ് സായിദ് റോഡ്, അൽഖൈൽ റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവയ്ക്കിടയിലേക്കുള്ള ഇടനാഴിയാണ് പുതിയപാത. ഇരുദിശയിലേക്കുമായി മണിക്കൂറിൽ 16,000 വാഹനങ്ങൾക്ക് കടന്നുപോകാനുള്ള ശേഷിയുണ്ടാകും. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും അൽഖൈൽ റോഡിനുമിടയിലെ യാത്രാസമയം 9.7 മിനിറ്റിൽനിന്ന് 3.8 മിനിറ്റായി കുറയ്ക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അധികൃതർ അറിയിച്ചു. 

അൽബർഷ സൗത്ത്, ദുബായ് ഹിൽസ്, അർജാൻ, ദുബായ് സയൻസ് പാർക്ക് തുടങ്ങി പത്തുലക്ഷത്തോളം ജനങ്ങൾകഴിയുന്ന താമസമേഖലയിലുള്ളവർക്ക് ഉപകാരപ്പെടുന്നതാണ് പദ്ധതിയെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. നിർമിതബുദ്ധി (എഐ) ഡ്രോണുകൾ വഴിയാണ് തുരങ്കപാതയുടെ നിർമാണ പുരോഗതികൾ വിലയിരുത്തിയത്. ഇതിനായി ടൈം-ലാപ്സ‌് ഇമേജിങ് സംവിധാനവും ഉപയോഗിച്ചിരുന്നു. ഉമ്മുസുഖീം സ്ട്രീറ്റ് വികസനപദ്ധതിയുടെ തുടർച്ചയായാണ് നിലവിലെ വികസന പദ്ധതികളുടെ പൂർത്തീകരണം.

2013 - ൽ ശൈഖ് സായിദ് റോഡുമുതൽ അൽ ഖൈൽ റോഡ് വരെയുള്ള ഭാഗം ഉൾപ്പെടുത്തിക്കൊണ്ട് ആർടിഎ ഒന്നാം ഘട്ടം പൂർത്തീകരിച്ചിരുന്നു. ഇതിൽ ഇരുഭാഗങ്ങളിലേക്കും മൂന്ന് പാതകളുള്ള രണ്ടുപാലങ്ങളും നിർമിച്ചിരുന്നു. ആദ്യത്തെ പാലം അൽ അസയേൽ സ്ട്രീറ്റിന് സമാന്തരമായുള്ള കിഴക്കൻ സ്ട്രീറ്റ് മുറിച്ചുകടക്കാനും രണ്ടാമത്തേത് ഫസ്റ്റ് അൽ ഖൈൽ റോഡിന് സമാന്തരമായുള്ള പടിഞ്ഞാറൻ സ്ട്രീറ്റ് മുറിച്ചുകടക്കാനുമാണ്.

അൽ ഖൂസിനും അൽ ബർഷ പ്രദേശങ്ങൾക്കുമിടയിലെ സുരക്ഷിതമായ ക്രോസിങ്ങിനായുള്ള ഉമ്മുസുഖീം സ്ട്രീറ്റിലെ മൂന്ന് നടപ്പാലങ്ങൾ കൂടാതെ അൽ അസയേൽ സ്ട്രീറ്റും ഫസ്റ്റ് അൽഖൈൽ റോഡും ചേരുന്ന ഇന്റർസെക്ഷനുകളുടെ വികസനവും ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നു.
WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code