● കണ്ണൂർ : ആർട്ടിഫിഷ്യൽ ലിംബ്സ് മനുഫാക്ചറിങ് കോർപറേഷൻ ഓഫ് ഇന്ത്യ -ALIMCO-Artificial Limbs Manufacturing Corporation of India എന്ന കേന്ദ്ര സർക്കാരിന്റെ അംഗീകൃത സ്ഥാപനം കണ്ണൂർ ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, ജില്ലാ പ്ലാനിങ് ഓഫീസ്, ആരോഗ്യ വകുപ്പ്, സാമൂഹ്യ സുരക്ഷാ മിഷൻ എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, തലശ്ശേരി നഗരഭാപരിധിയിലെ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും എ.ഡി.ഐ. പി /ആർ വി.വൈ. പദ്ധതി മുഖേന സഹായ ഉപകരണ വിതരണത്തിനുള്ള ഭിന്നശേഷി നിർണ്ണയ(അളവെടുപ്പ്) ക്യാമ്പ് ആഗസ്ത് 19 (19-08-2025) ചൊവ്വാഴ്ച തലശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ വച്ചു നടത്തുന്നു. ഉപകരണങ്ങൾക്ക് അർഹതയുള്ള വയോജനങ്ങൾ/ഭിന്നശേഷിക്കാർ എന്നിവർ ക്യാമ്പ് രാവിലെ 9-30 മണിക്ക് ടൗൺഹാളിൽ എത്തിച്ചേരണം. ക്യാമ്പ് ഉച്ച 1 മണി വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
അളവെടുപ്പ് ക്യാമ്പിന് ശേഷം അർഹതയുള്ളവരെ സഹായ ഉപകരണങ്ങൾക്കായി തെരെഞ്ഞെടുക്കും. പിന്നീട് ഉചിതമായ മറ്റൊരു ദിവസം താഴെ പറയുന്ന ഉപകരണങ്ങൾ അലിംകോ വിതരണം ചെയ്യും.
1. Wheel Chair (Foldable), Adult & Child
2. Tricycle (Manual), Big & Small
3. Axilla Crutches (Extra Small, Small, Medium, Large)
4. Elbow Crutches (Big & Small)
5. Walking Stick (Standard), Adjustable & Non-Adjustable
6. Rollators (Big & Small)
7. Motorized Tricycle (Beneficiary having 80% and more disability)
8. Prosthesis & Orthosis (Artificial Limbs and Callipers)
9.Smart Phone for 100% BLINDS (16+ years of age and students only)
10. Smart Cane
11. Braille Slate (Age group 5-14 years)
12. Braille Kit.
13. Braille Cane (Foldable) (Any age group)
14. . Cerebral Palsy Wheel Chair with Commode (Age group 5-14 years)
15. Behind the Ear (BTE) Hearing Aid (Digital) along with 36 Batteries
16. TLM Kits as per age group( For Intellectually Challenged)
ക്യാമ്പിൽ ഹാജരാക്കേണ്ട രേഖകൾ
1.ഭിന്നശേഷി സർട്ടിഫിക്കറ്റിന്റെ കോപ്പി
2.UDID കാർഡ് ലഭിച്ചവർ UDID കാർഡിന്റെ കോപ്പി
3.ആധാർ കാർഡിന്റെ കോപ്പി
4.BPL റേഷൻ കാർഡ്/വരുമാന സർട്ടിഫിക്കേറ്റ് (പ്രതിമാസം 22500 രൂപയിൽ താഴെ) വാർഷിക വരുമാനം 2,70,000
5.പാസ്പോർട്ട് സൈസ് ഫോട്ടോ
മുതിർന്ന പൗരന്മാർ (60വയസ്സ് കഴിഞ്ഞവർ) ഹാജരാക്കേണ്ട രേഖകൾ
1.BPL റേഷൻ കാർഡ്/വരുമാന സർട്ടിഫിക്കേറ്റ് (വാർഷിക വരുമാനം 270000രൂപയിൽ താഴെ)
2.ആധാർ കാർഡിന്റെ കോപ്പി.
3.പാസ്പോർട്ട് സൈസ് ഫോട്ടോ
Related tags: News Kannur
Social Plugin