📰 Latest News
Loading latest news...
Advertisement 1 Advertisement 2

30,000 രൂപ വില, ഓറ ലൈറ്റിങ്, വരുന്നു വിവോയുടെ പുതിയ ഫോണ്‍; അറിയാം ടി4 പ്രോ ഫീച്ചറുകള്‍

● ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ തങ്ങളുടെ മിഡ് റേഞ്ച് ടി സീരീസ് നിരയില്‍ മറ്റൊരു ഫോണ്‍ കൂടി ഉടന്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. വിവോ ടി4 പ്രോ എന്ന പേരില്‍ പുതിയ ഫോണ്‍ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഫോണ്‍ ഇ-കോമേഴ്‌സ് സൈറ്റായ ഫ്‌ലിപ്പ്കാര്‍ട്ടിലാണ് ലഭ്യമാക്കുക.

വിവോ ഇതിനകം തന്നെ ഇന്ത്യയില്‍ വിവോ ടി4 അള്‍ട്രാ പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ വില 37,999 മുതലാണ് ആരംഭിക്കുന്നത്. ഇതിന് തൊട്ടുതാഴെയായിരിക്കാം ടി4 പ്രോ സ്ഥാനം പിടിക്കുക. ഫോണ്‍ ഏകദേശം 30000 രൂപയ്ക്ക് വിപണിയില്‍ ലഭ്യമാകുമെന്ന് കരുതുന്നു. ടി4 പ്രോയുടെ ലോഞ്ച് തീയതി വിവോ പുറത്തു വിട്ടിട്ടില്ല. ഈ മാസം അവസാനം ലോഞ്ച് ചെയ്യുമെന്നാണ് സൂചന.

മറ്റു പല വിവോ ഫോണുകളിലേതിന് സമാനമായ ഡിസൈന്‍ പുതിയ ഫോണിലും ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. അതില്‍ ഗുളികയുടെ ആകൃതിയിലുള്ള കാമറ മൊഡ്യൂള്‍, ഓറ ലൈറ്റിങ് എന്നിവ സ്ഥാനം പിടിച്ചേക്കും. ഫോണില്‍ വളഞ്ഞ ഡിസ്പ്ലേ ഉണ്ടാകുമോ അതോ മുന്‍വശത്ത് ക്വാഡ്-കര്‍വ്ഡ് പാനലാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

പ്രതീക്ഷിക്കുന്ന സ്‌പെസിഫിക്കേഷനുകള്‍:

1.5K 120Hz QLED ഡിസ്പ്ലേയുമായി ഫോണ്‍ വരാനാണ് സാധ്യത. സ്നാപ്ഡ്രാഗണ്‍ 7 Gen 4 ചിപ്സെറ്റ് ആയിരിക്കും ഫോണിന് കരുത്തു പകരുക. 90W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങുള്ള 6,500mAh ബാറ്ററിയായിരിക്കാം ഫോണില്‍ ഉണ്ടാവുക. അടുത്തിടെ പുറത്തിറക്കിയ വിവോ വി60ന് സമാനമായി, എല്‍പിഡിഡിആര്‍4എക്‌സ് റാമിനെയും യുഎഫ്എസ് 2.2 സ്റ്റോറേജിനെയും പിന്തുണയ്ക്കാന്‍ സാധ്യതയുണ്ട്.

വിവോ ടി4 പ്രോയില്‍ ഒഐഎസുള്ള 50എംപി പ്രൈമറി ഷൂട്ടറും പിന്നില്‍ 8എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മുന്‍വശത്ത്, സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 50എംപി കാമറയും ഉണ്ടായിരിക്കാം. ഇന്ത്യയില്‍ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ ലഭ്യമാകാന്‍ സാധ്യതയുണ്ട്. നൈട്രോ ബ്ലൂ, ബ്ലേസ് ഗോള്‍ഡ്
WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP