📰 Latest News
Loading latest news...
Advertisement 1 Advertisement 2

കേരളത്തിലെ നിരത്തുകള്‍ കീഴടക്കാന്‍ കെഎസ്ആര്‍ടിസിയുടെ കിടിലന്‍ ബസുകള്‍ വരുന്നു

● കേരളത്തിലെ റോഡുകൾ കീഴടക്കാൻ കെഎസ്ആർടിസിയുടെ കിടിലൻ ബസുകൾ വരുന്നു. 100 ഓളം ബസുകളാണ് നിരത്തിലിറാങ്ങാൻ തയാറായിട്ടുള്ളത്. ഈ മാസം 21 ന് ബസ്സുകളുടെ ഫ്‌ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

അത്യാധുനിക സംവിധാനങ്ങളോടെയാണ് കെഎസ്ആർടിസിയുടെ ബസുകൾ എത്തുന്നത്. ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ലിങ്ക്, പ്രീമിയം സീറ്റർ, സ്ലീപ്പർ, സീറ്റർ കം സ്ലീപ്പർ എന്നിങ്ങനെ വിവിധ സെഗ്മെന്റുകളിലായി നിരവധി പുതിയ ബസുകളാണ് കെഎസ്ആർടിസിയിൽ എത്തിയിരിക്കുന്നത്.

പുഷ്ബാക്ക് സംവിധാനത്തിനൊപ്പം ഇരട്ട നിറത്തിലുള്ള ലെതർ സീറ്റുകളാണ് ഇതിലുള്ളത്. ഓരോ സീറ്റുകളിലും ചാർജർ, ഹാൻഡ് റെസ്റ്റ്, ഫുട്ട് റെസ്റ്റ് എന്നിവയും, ആംബിയന്റ് ലൈറ്റിങ്, ടിവി, സിസിടിവി ക്യാമറ തുടങ്ങിയ ഫീച്ചറുകളും പുതിയ ബസ്സിൽ ഉണ്ട്.
WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP