Hot Posts

6/recent/ticker-posts

Ad Code

KSRTC ബസില്‍ യാത്രക്കാരന്റെ നഗ്നതാപ്രദര്‍ശനം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുവതി


കൊല്ലം: കെഎസ്‌ആർടിസി ബസില്‍ യുവതിക്ക് നേരേ യാത്രക്കാരന്റെ നഗ്നതാപ്രദർശനം. കൊട്ടിയത്തുനിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിക്ക് യാത്രക്കാരില്‍നിന്ന് ദുരനുഭവമുണ്ടായത്. യാത്രക്കാരന്റെ ലൈംഗികവൈകൃതം യുവതി മൊബൈല്‍ഫോണില്‍ പകർത്തുകയുംചെയ്തു.

കഴിഞ്ഞദിവസം രാത്രി 10.45-ഓടെയായിരുന്നു സംഭവമെന്ന് ദുരനുഭവം നേരിട്ട യുവതി പറഞ്ഞു. ബസില്‍ പൊതുവെ ആളുകുറയുന്നു. യാത്ര തുടങ്ങി കുറച്ചുദൂരം പിന്നിട്ടപ്പോഴാണ് തൊട്ടപ്പുറത്തെ സീറ്റിലിരുന്ന ഇയാളുടെ പ്രവൃത്തി ശ്രദ്ധിച്ചത്. സംഭവം കണ്ടതോടെ പാനിക്കായി. തുടർന്നാണ് മൊബൈലില്‍ ദൃശ്യം പകർത്തിയതെന്നും യുവതി പറഞ്ഞു.

മാവേലിക്കര ഡിപ്പോയ്ക്ക് കീഴിലുള്ള കെഎസ്‌ആർടിസി ബസിലാണ് സംഭവമുണ്ടായത്. നഗ്നതാപ്രദർശനം നടത്തിയയാളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായും ഉടൻ കസ്റ്റഡിയിലെടുക്കുമെന്നുമാണ് വിവരം.

Comments

Ad Code