Hot Posts

6/recent/ticker-posts

Ad Code

കരട് വോട്ടർപട്ടിക; കണ്ണൂർ ജില്ലയിൽ ഇതുവരെ ലഭിച്ചത് 6487 അപേക്ഷകൾ

കണ്ണൂർ : തദ്ദേശ സ്ഥാപനങ്ങളിലെ കരട് വോട്ടർപട്ടിക സംബന്ധിച്ച് കണ്ണൂർ ജില്ലയിൽ മൂന്ന് ദിവസത്തിനകം ലഭിച്ചത് 6487 അപേക്ഷകൾ. ശനിയാഴ്ച വൈകീട്ട് 5.30 വരെയുള്ള കണക്കാണ് ഇത്. പേര് ചേർക്കുന്നതിന് 5713, പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിന് 88, ഒരു വാർഡിൽ നിന്ന് മറ്റൊരു വാർഡിലേക്കോ പോളിംഗ് സ്റ്റേഷനിലേക്കോ സ്ഥാനമാറ്റം വരുത്തുന്നതിന് 451, പേര് ഒഴിവാക്കുന്ന തിന് 235 എന്നിങ്ങനെ അപേക്ഷകൾ ലഭിച്ചു. 

കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിൽ ആഗസ്റ്റ് ഏഴ് വരെയാണ് ഓൺലൈൻ അപേക്ഷകൾ നൽകേണ്ടത്. പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് ഓൺലൈനായി രജിസ്റ്റർ ചെയ്ത് പ്രിന്റൗട്ട് ഒപ്പിട്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് ലഭ്യമാക്കണം. ഫോറം 5 ലെ ആക്ഷേപം നേരിട്ടോ തപാലിലൂടെയോ നൽകുന്നതും സ്വീകരിക്കും.

വാർഡ് പുനർവിഭജനത്തെ തുടർന്ന് തദ്ദേശസ്ഥാപനങ്ങളിൽ നിലവിൽ ഉണ്ടായിരുന്ന വോട്ടർപട്ടിക പുതിയ വാർഡുകളിൽ ഡീലിമിറ്റേഷൻ ഉത്തരവ് അടിസ്ഥാനമാക്കിയാണ് പുനക്രമീകരിച്ചത്. നിലവിലെ വോട്ടർപട്ടിക പുതിയ വാർഡുകളിൽ പുനക്രമീകരിച്ച തിൽ പിശക് മൂലം വാർഡോ, പോളിംഗ് സ്റ്റേഷനോ മാറിയിട്ടുണ്ടെങ്കിൽ അവ തിരുത്തുന്നതിന് സ്വമേധയാ നടപടി സ്വീകരിക്കുന്നതിന് ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.
WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code