Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കണ്ണൂരിൽ വീണ്ടും തെരുവുനായാക്രമണം : വിദ്യാർഥികളടക്കം മൂന്ന്‌പേർക്ക് തെരുവുനായയുടെ കടിയേറ്റു

പരിയാരം : നടുവിലിലും ചൊറുക്കളയിലും വിദ്യാർഥി കളടക്കം മൂന്ന്പേർക്ക് തെരുവു നായയുടെ കടിയേറ്റു. നടുവിൽ ഗവ. ആശുപത്രിക്ക് സമീപത്തെ എം.ഫാത്തിമ (11), സി.എച്ച്.താ ജുദീൻ (34), ചൊറുക്കള വെള്ളാരംപാറയിലെ സി.കെ. നിബ്രാസ് (13) എന്നിവർക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ 8.15 ഓടെ മദ്രസ വിട്ട് മടങ്ങുന്നതിനിടെയാണ് ഫാത്തിമയെ നായ അക്രമിച്ചത്. കുട്ടിയുടെ കാലിന് നായ കടിക്കുന്നത് കണ്ട് അയൽവാസിയും നടുവിലിൽ ടാക്സി ഡ്രൈവറുമായ താജുദീൻ രക്ഷിക്കാൻ എത്തിയതാണ്. തുടർന്ന് താജുദീന്റെ കൈക്കും കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. 
താജുദീന് സാരമായി പരുക്കേറ്റിട്ടുണ്ട്. നടുവിൽ ഭാഗത്ത് നായ ശല്യം രൂക്ഷമാണ്. കുട്ടികൾ മദ്രസയിൽ പോകുമ്പോഴും മറ്റും രാവിലെ നാട്ടുകാർ കാവൽ നിൽക്കാറാണ് പതിവെന്ന് നടുവിൽ സ്‌കൂൾ പിടി.എ പ്രസിഡന്റ് ശംസുദീൻ പറഞ്ഞു. കുറുമാത്തൂർ ഹൈസ്‌കൂൾ വിദ്യാർത്ഥിയായ നിബ്രാസിന് രാവിലെ ഒമ്പത് മണിയോടെ വെള്ളാരം പാറയിൽ വെച്ചാണ് നായയുടെ കടിയേറ്റത്. സ്‌കൂളിലേക്ക് പോകാൻ ബസ് കാത്തു നിൽക്കുന്നതിനിടെ കാലിൽ കടിക്കുകയായിരുന്നു. പരിക്കേറ്റ മൂവരെയും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം പ്രതിരോധ കുത്തിവെപ്പെടുക്കുന്നതിന് പരിയാരം മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Ad Code

Responsive Advertisement