കണ്ണൂർ : ചൂട്ടാട് അഴിമുഖത്ത് ഫൈബർ ബോട്ട് അപകടത്തില്‍പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. അസം സ്വദേശി അലിയാണ് മരിച്ചത്. അഴിമുഖത്തെ മണല്‍ത്തിട്ടയില്‍ ഇടിച്ചാണ് ബോട്ട് മറിഞ്ഞതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ചൂട്ടാട് പാലക്കോട് അഴിമുഖത്ത് ഫൈബർ ബോട്ട് മുങ്ങി ഇത് മൂന്നാമത്തെ മരണമാണ് സംഭവിക്കുന്നത്.
നേരത്തേയും ഫൈബർ ബോട്ട് അപകടത്തില്‍പ്പെട്ട് മരണം സംഭവിച്ചിരുന്നു. അഴിമുഖത്ത് മണല്‍ത്തിട്ട രൂപപ്പെട്ടിട്ടുണ്ട്. ഇതില്‍ ബോട്ട് തട്ടിയാണ് അപകടമുണ്ടാകുന്നത്. മണല്‍ത്തിട്ട നീക്കംചെയ്യാൻ നിരവധി തവണ മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. എത്രയുംവേഗം പ്രശ്നപരിഹാരം വേണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചു.
Social Plugin