●തളിപ്പറമ്പ്: രക്ഷകർത്താക്കളോടൊപ്പം ഉറങ്ങുകയായിരുന്ന ഏഴുവയസുകാരിയായ നാടോടിബാലികയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 8 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
പയ്യന്നൂർ കേളോത്തെ പി.ടി.ബേബിരാജിനയൊണ് (33) തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2018 മെയ് 9 ന് പുലർച്ചെ 1.30 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പയ്യന്നൂർ നഗരസഭയുടെ വാഹനപാർക്കിംഗ് ഷെഡ്ഡിനകത്ത് ഉറങ്ങുകയായിരുന്ന പെൺകുട്ടിയെയാണ് ബുള്ളറ്റിലെത്തിയ ബേബിരാജ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
അന്നത്തെ പയ്യന്നൂർ എസ്.ഐ കെ.പി.ഷൈൻ എഫ്.ഐ ആർ രജിസ്റ്റർ ചെയ്‌ത കേസിൽ എസ്.എച്ച്.ഒ എം.പി, ആസാദാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. എസ്.എച്ച്.ഒ കെ.വിനോദ്‌കുമാറാണ് തുടരന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യുഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.ഷെറിമോൾ ജോസ്
ഹാജരായി.
Social Plugin