Hot Posts

6/recent/ticker-posts

Ad Code

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വെയിലും മഴയുമേൽക്കാതെ ടാക്സിയിൽ കയറാം

തലശ്ശേരി : റെയിൽവേ സ്‌റ്റേഷനിൽ വന്നിറങ്ങുന്നവർക്ക് മഴയും വെയിലുമേൽക്കാതെ ഓട്ടോറിക്ഷകളിലും ടാക്സികളിലും കയറാനുള്ള സൗകര്യം ഒരുക്കി. ഇതോടെ ട്രെയിൻ എത്തിയാൽ സ്റ്റേഷൻ യാഡിൽ വാഹനങ്ങളുടെ തിരക്കും ഗതാഗതക്കുരുക്കും ഒഴിവായി. നവീകരണം പൂർത്തിയായ ഒന്നാം പ്ലാറ്റ്ഫോമിന് പിന്നിൽ മേൽക്കൂരയോടുകൂടി നിർമിച്ച നടപ്പാതയിൽ വരിനിന്ന് ഓട്ടോറിക്ഷകളിലും ടാക്സികളിലും കയറാം. സ്റ്റേഷനിൽനിന്ന് പുറത്തെത്തുന്നവർക്ക് തിക്കും തിരക്കും കൂട്ടാതെ ശാന്തമായി വാഹനങ്ങളിൽ കയറാനുള്ള സൗകര്യമാണ് ആർപിഎഫും ട്രാഫിക് പൊലീസും ചേർന്ന് ഒരുക്കിയത്. ആദ്യഘട്ടത്തിൽ തൊഴിലാളികളുടെ ഭാഗത്തുനിന്ന് എതിർപ്പുയർന്നെങ്കിലും ആർപിഎഫ് എസ്ഐ കെ.വി.മനോജും ട്രാഫിക് എസ്ഐ പി.അശോകനും തൊഴിലാളി യൂണിയൻ നേതാക്കളുമായി സംസാരിച്ച് പരിഷ്കാരം ഏർപ്പെടുത്തുകയായിരുന്നു.
WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code