📰 Latest News
Loading latest news...
Advertisement 1 Advertisement 2

വിനോദസഞ്ചാരികളുടെ ഇഷ്ട ഇടമായി ദുബായ്; ഈ വർഷം ആറ് ശതമാനത്തിന്റെ വർധന


● ദുബായിലേക്ക് എത്തുന്ന രാജ്യാന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ഈ വര്‍ഷം ആദ്യ പകുതിയില്‍ ഒരു കോടിയോളം സന്ദര്‍ശകരാണ് ദുബായില്‍ എത്തിയത്. 2024-നെ അപേക്ഷിച്ച് ഈ വര്‍ഷം വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ആറ് ശതമാനം വര്‍ദ്ധന ഉണ്ടാതായി ദുബായ് വാണിജ്യ-വിനോദ സഞ്ചാരവകുപ്പിന്റ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ 9.88 ദശലക്ഷം സന്ദര്‍ശകര്‍ ദുബായിൽ എത്തിയതായാണ് കണക്കുകൾ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ കാഴ്ച്ചപ്പാടിന്റെ വിജയമാണ് ഈ നേട്ടമെന്ന് ദുബായി കിരീടവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും പറഞ്ഞു.

ശക്തമായ പൊതു-സ്വകാര്യ പങ്കാളിത്തവും ആഗോള മാര്‍ക്കറ്റിംഗ് തന്ത്രവും നേട്ടത്തിന് സഹായിച്ചു എന്നും ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ദുബൈയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കൂടുന്നുണ്ട്. വിനോദസഞ്ചാര രംഗത്തും നിന്നും ജിഡിപിയിലേക്കുള്ള സംഭാവനയും കൂടുകയാണ്. ശൈത്യകാലത്ത് സഞ്ചാരികളുടെ റെക്കോര്‍ഡ് വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Dubai tourism surges with nearly 10 million international visitors in first half of 2025
WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP