📰 Latest News
Loading latest news...
Advertisement 1 Advertisement 2

മേലെചൊവ്വയിൽ നിർമിക്കുന്ന മേൽപ്പാലത്തിന്റെ മണ്ണ് പരിശോധന തുടങ്ങി

മേലെചൊവ്വ : ദേശീയപാതയിൽ മേലെചൊവ്വയിലെ ഗതാഗതക്കുരുക്കൊഴിവാക്കാനായി നിർമിക്കുന്ന മേൽപ്പാലത്തിന്റെ മണ്ണുപരിശോധന തുടങ്ങി. 25 മീറ്ററിലേറെ ആഴത്തിൽ പരിശോധനാ പൈലിങ് പൂർത്തിയായി. കോൺക്രീറ്റ് ബ്ലോക്കുകൾ പൈലിങ്ങിന് മുകളിൽ വെച്ചാണ് പരിശോധന. 1000 ടൺ ഭാരത്തിലുള്ള കോൺക്രീറ്റ് ബ്ലോക്കുകളാണ് ഉയരത്തിൽ വെച്ചിരിക്കുന്നത്. താത്കാലികമായി നിർമിച്ച പൈലിങ്ങിന് ഏതെങ്കിലും തരത്തിലുള്ള തകരാറുകളുണ്ടോ എന്നു പരിശോധിച്ചതിന് ശേഷമായിരിക്കും നിർമാണം ആരംഭിക്കുക.

24 പൈലുകളാണ് നിർമിക്കുക. ഇരുവശങ്ങളിലും അനുബന്ധ റോഡുൾപ്പെടെ 463.66 മീറ്റർ നീളവും 11 മീറ്റർ വീതിയുമാണ് മേൽപ്പാലത്തിനുണ്ടാവുക. 215.7 മീറ്റർ നീളത്തിൽ പാലവും കണ്ണൂർ ഭാഗത്ത് 140.4 മീറ്ററും താഴെചൊവ്വ ഭാഗത്ത് 107.56 മീറ്ററും നീളത്തിൽ അനുബന്ധ റോഡും നിർമിക്കും. 35 മീറ്റർ നീളത്തിലുള്ള ആർച്ചോടുകൂടിയ സെന്റർ സ്പാനാണ് പാലത്തിൻ്റെ പ്രത്യേകത. ഇവിടെ ഏഴര മീറ്റർ ഉയരുവുമുണ്ടാകും. ഇരുവശങ്ങളിലും ഏഴ് മീറ്റർ വീതിയിലാണ് സർവീസ് റോഡ്. ഇതിൽ ഒന്നര മീറ്റർ നടപ്പാതയും ഓവുചാലുമായിരിക്കും. ഓവുചാലിന്റെ നിർമാണവും ആരംഭിച്ചു. സർവീസ് റോഡിൻ്റെ നിർമാണമാണ് ആദ്യം പൂർത്തിയാക്കുക. വാഹനങ്ങൾ സർവീസ് റോഡ് വഴി കടത്തിവിടും. തുടർന്നാണ് മേൽപ്പാലം നിർമാണം തടങ്ങുക. നിലവിലെ റോഡിൻ്റെ മധ്യത്തിലായി പൈലിങ് നടത്തും. 24.54 കോടി രൂപ ചെലവിലാണ് മേൽപ്പാലം നിർമിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണക്കരാർ. 2027 ഫെബ്രുവരിയിൽ പൂർത്തിയാക്കാനാണ് കരാർ കമ്പനിക്കുള്ള നിർദ്ദേശം.
WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP