📰 Latest News
Loading latest news...
Advertisement 1 Advertisement 2

പൊന്നിന്‍ ചിങ്ങ മാസം പിറന്നു... മലയാളക്കര പുതുവര്‍ഷത്തിലേക്ക്


● ഇന്ന് ചിങ്ങം ഒന്ന്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന ചിങ്ങ മാസത്തിലെ ആദ്യ ദിനം. മലയാളികളെ സംബന്ധിച്ചടുത്തോളം ഏറെ പ്രാധാന്യമുളള മാസമാണ് ചിങ്ങം. കൊയ്‌തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുര ഓര്‍മ്മയാണ് മലയാളിക്ക് ചിങ്ങമാസം. കര്‍ക്കടകത്തിന്റെ വറുതിയില്‍ നിന്ന് സമൃദ്ധിയുടെ ദിനങ്ങളിലേക്കുളള വാതിലാണ് ചിങ്ങം.

കൊല്ലവര്‍ഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം. സൂര്യന്‍ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം. മാസങ്ങള്‍ക്ക് പേരുകൊടുത്തിരിക്കുന്നത് നക്ഷത്രരാശികള്‍ക്ക് അനുസരിച്ചാണ്. സിംഹം എന്ന പദം ലോപിച്ചുണ്ടായ ചിങ്ങം സിംഹത്തിന്റെ രൂപത്തിലുള്ള ലിയോ എന്ന നക്ഷത്രഘടനയെ സൂചിപ്പിക്കുന്നു. ചിങ്ങമാസം ഒന്നാം തിയതി കര്‍ഷക ദിനം കൂടിയാണ്. വര്‍ഷത്തില്‍ 364 ദിവസവും മറ്റുള്ളവര്‍ക്ക് വേണ്ടി അദ്ധ്വാനിക്കുന്ന ഒരു വിഭാഗത്തിന് വേണ്ടി നീക്കി വെക്കപ്പെട്ട ദിവസമാണിന്ന്.

തുമ്പയും തുളസിയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി മന്നനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുന്ന മാസമാണിത്. ഓണത്തുമ്പികള്‍ വട്ടമിട്ട് പറക്കുന്നതും ഇക്കാലയളവിലാണ്. സ്വര്‍ണവര്‍ണമുള്ള നെല്‍ക്കതരുകളാല്‍ നിറഞ്ഞ പാട ശേഖരങ്ങളും ചിങ്ങമാസത്തിന്റെ പ്രത്യേകതയാണ്. മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളവും ചിങ്ങമാസത്തിന്റെ പ്രൗഡി കൂട്ടുന്നു. എന്നാല്‍ നല്ല നാളേയ്ക്കായുളള പ്രത്യേശയോടെയാണ് ഏവരും ചിങ്ങപ്പുലരിയെ വരവേല്‍ക്കുന്നത്. ഏവര്‍ക്കും നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു.

WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP