📰 Latest News
Loading latest news...
Advertisement 1 Advertisement 2

മാസ്കിന് രണ്ടരലക്ഷം കോടിയുടെ ഓഹരികൾ നൽകി ടെസ്‌ല


വാഷിങ്ടൺ: 5000 കോടി ഡോളർ ശമ്പള പാക്കേജ് കോടതി തള്ളിയതിനു പിന്നാലെ ടെസ്‌ലയിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഇലോൺ മസ്കിന് 2900 കോടി ഡോളറിന്റെ (2,55,270കോടി രൂപ) ഓഹരികൾ നൽകി കമ്പനി. 
മസ്‌ക് വളർത്തി വലുതാക്കിയ കമ്പനിയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായാണ് നീക്കമെന്നാണ് വിശദീകരണം. 

ശമ്പള പാക്കേജ് റദ്ദാക്കിയതിനെതിരായ കേസ് കോടതിയിലാണ്. യു.എസ് ചരിത്രത്തിലില്ലാത്ത ഉയർന്ന തുകയായതിനാൽ അംഗീകരിക്കാനാവില്ലെന്നാണ് ഡെലാവർ കോടതി വ്യക്തമാക്കിയിരുന്നത്. കേസ് വിജയിച്ചാൽ ഓഹരികൾ തിരിച്ചുവാങ്ങി ശമ്പള പാക്കേജ് 5000 കോടിയെന്നത് 5600 കോടിയായി ഉയർത്തുമെന്നും കമ്പനി അറിയിച്ചു.
WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP