LATEST NEWS
Loading latest news...

സിദ്ധരാജു എത്തിയത് ദര്‍ശിതയെ കൊല്ലാനുറച്ച്; ഫോണ്‍ പൊട്ടിത്തെറിച്ചതെന്ന് മൊഴി

● എല്ലാം നേരത്തെ ഉറപ്പിച്ച ശേഷമാണ് ദർശിതയ്ക്കെ‌ാപ്പം സിദ്ധരാജു ലോഡ്‌ജിൽ മുറിയെടുക്കുന്നത്. കണ്ണൂർ കല്യാട്ടെ ഭർത്യവീട്ടിൽ നിന്നും മടങ്ങിയ ദർശിതയുമായി ചേർന്ന് സിദ്ധരാജു മുറിയെടുത്തത് സാലിഗ്രാമയിലെ ബിലികെരെ ലോഡ്‌ജിലാണ്. കൊലപാതകത്തിന് ഉപയോഗിച്ച സ്ഫോടക വസ്തു പ്രതിയായ സിദ്ധരാജു നേരത്തെ കരുതിയിരുന്നതായി കേസ് അന്വേഷിക്കുന്ന സാലിഗ്രാമ ഇൻസ്പെക്ടർ ശശികുമാർ പറഞ്ഞു.

മരിച്ച നിലയിൽ കണ്ടെത്തിയ ദർശിതയും സിദ്ധരാജുവും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കങ്ങളും സിദ്ധരാജുവിനെ ഒഴിവാക്കാൻ നടത്തിയ ശ്രമങ്ങളുമാണ് ക്രൂരകൊലാപതകത്തിലേക്ക് എത്തിച്ചത്. ദർശിതയുടെ കൈകാലുകൾ ബന്ധിച്ച് വായിൽ ഡിറ്റനേറ്റർ തിരുകിയാണ് കൊലപാതകം നടത്തിയത്. മൊബൈൽ ചാർജറിലെ വയർ ഡിറ്റനേറ്ററുമായി ബന്ധിപ്പിച്ചാണ് പൊട്ടിത്തെറിപ്പിച്ചത്.

സിദ്ധരാജുവിന്റെ നാടായ പെരിയപട്ടണയിൽ നിറയെ ക്വാറികളുണ്ട്. ഇവിടെ നിന്നാണ് ഇയാൾ സ്ഫോടനക വസ്‌തു സംഘടിപ്പിച്ചത്. ഇത് ഉപയോഗിക്കുന്ന രീതിയും ഇയാൾക്ക് പരിചിതമായിരുന്നുവെന്നും സാലിഗ്രാമ ഇൻസ്പെക്ടർ ശശികുമാർ പറഞ്ഞു.

കൊലപാതകം നടത്തിയ ശേഷം ഭക്ഷണം വാങ്ങാനായി സിദ്ധരാജു പുറത്തേക്ക് പോയി. തിരിച്ചെത്തിയ സിദ്ധരാജു വാതിൽ തുറക്കാൻ സാധിക്കുന്നില്ലെന്ന് ലോഡ്‌ജ് ജീവനക്കാരെ അറിയിക്കുകയായിരുന്നു. വാതിൽ തുറന്ന സമയത്താണ് ദർശിത മരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌ഥലത്തെത്തിയ പൊലീസിനോട് ഫോൺ പൊട്ടിത്തെറിച്ചത് അപകടമെന്നാണ് സിദ്ധരാജു പറഞ്ഞു. എന്നാൽ ഫോൺ പൊട്ടിത്തെറിച്ച സൂചനയൊന്നും പൊലീസിന് ലഭിച്ചില്ലെന്നും ഇൻസ്പെക്ടർ ശശികുമാർ പറഞ്ഞു.

അതേസമയം കല്യാട്ടെ വീട്ടിൽ നിന്നും നഷ്ട‌മായ 30 പവനും നാലു ലക്ഷം രൂപയും സംബന്ധിച്ച വിവരങ്ങളൊന്നും ഇയാളിൽ നിന്നും ലഭിച്ചിട്ടില്ല. മോഷണത്തിൽ ഇയാളെ ബന്ധിപ്പിക്കുന്ന തെളിയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പ്രതിയെ റിമാൻഡ് ചെയ്തതായും ഇൻസ്പെക്ട‌ർ പറഞ്ഞു.

Related tags: Latest News
Ad 1
Ad 2
Ad 3