Hot Posts

6/recent/ticker-posts

Ad Code

സ്വര്‍ണവില വീണ്ടും 75,000 കടന്നു, റെക്കോര്‍ഡ് ഉയരത്തില്‍; അഞ്ചുദിവസത്തിനിടെ വര്‍ധിച്ചത് 1800 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 75000 കടന്നു. ഇന്ന് പവന് 80 രൂപ വര്‍ധിച്ചതോടെ ജൂലൈ 23ന് രേഖപ്പെടുത്തിയ സര്‍വകാല റെക്കോര്‍ഡ് ആയ 75,040ലേക്കാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് പത്തു രൂപയാണ് വര്‍ധിച്ചത്. 9380 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 23ന് 75000 കടന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74000ല്‍ താഴെ പോയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഓഗസ്റ്റ് ഒന്നിന് 73,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചു ദിവസത്തിനിടെ 1800 രൂപയിലധികമാണ് ഉയര്‍ന്നത്.

ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള കാര്യങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതും കേരളത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും ഉയര്‍ന്നു നില്‍ക്കാന്‍ കാരണം.

Comments

Ad Code