● അഞ്ചരക്കണ്ടി : അഞ്ചരക്കണ്ടിയിലെയും പരിസരപ്രദേശങ്ങളിലെയും സുരക്ഷയ്ക്കായി ക്യാമറകൾ സ്ഥാപിച്ചു. പിണറായി പോലീസ് സ്റ്റേഷന്റെയും വേങ്ങാട് പഞ്ചായത്തിന്റെയും സഹകരണത്തോടെ ജനകീയ കൂട്ടായ്മയിലാണ് ക്യാമകൾ സ്ഥാപിച്ചത്.
കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ പി. നിധിൻരാജ് ഉദ്ഘാടനം ചെയ്‌തു. വേങ്ങാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്റ് കെ. ഗീത അധ്യക്ഷത വഹിച്ചു. തലശ്ശേരി എസിപി പി.ബി. കിരൺ മുഖ്യാതിഥിയായി.
വാർഡംഗം പി.കെ. സുനീഷ്, വേങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി. ചന്ദ്രൻ, പിണറായി പോലീസ് ഇൻസ്പെക്ടർ എൻ. അജീഷ് കുമാർ, സബ് ഇൻസ്പെക്ടർ ബി.എസ്. ബാവിഷ്, കൺവീനർ ബാബു മനോജ്, വൈസ് ചെയർമാൻ ഉമർസാലി, കെ.കെ. പ്രകാശൻ, സി.പി. സലീം, അത്തിക്ക സുരേന്ദ്രൻ, വി.പി. സക്കറിയ, അജയൻ പോതിയോടത്ത്, എൻ.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു.
സ്റ്റേഷൻ പരിധിയിലെ അഞ്ചരക്കണ്ടി ജങ്ഷൻ, ബസ് സ്റ്റാൻഡ്, കല്ലായി റോഡ്, കല്ലായി, ചെറിയവളപ്പ്, വെൺമണൽ, ഓടക്കാട്, വണ്ണാൻമെട്ട എന്നിവിടങ്ങളിലാണ് ക്യാമറ സ്ഥാപിച്ചത്. 4.25 ലക്ഷം രൂപയാണ് ക്യാമറ സ്ഥാപിക്കുന്നതിന് ചെലവായത്
Social Plugin