● കണ്ണൂർ: മാരക ലഹരി മരുന്നായ മെത്താഫിറ്റാമിനുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. തില്ലേരി സ്വദേശി സി.എച്ച്. ലുക്മാൻ മൻസൂറിനെ (24)യാണ്
ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കണ്ണൂർ ഇ ഐ&ഐ ബി അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ ഷജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സർക്കിൾ ഓഫീസ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ഷാജിയും സംഘവും പിടികൂടിയത്.
കണ്ണൂർ, പ്രഭാത്, പയ്യാമ്പലം, കാനത്തൂർ, തില്ലേരി എന്നീ ഭാഗങ്ങളിൽ പട്രോൾ നടത്തിവരവെ തില്ലേരിയിൽ വെച്ചാണ് 42 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് എക്സൈസ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും വൻതോതിൽ മെത്താംഫിറ്റാമിൻ കടത്തിക്കൊണ്ട് വന്ന്
ചില്ലറയായി മെത്താംഫിറ്റാമിൻ തൂക്കി വിൽക്കുന്നതിനായി ഇലക്ട്രോണിക് ത്രാസുമായി പ്രതി തില്ലേരി ഭാഗത്ത് എത്തിയപ്പോഴാണ് പിടിയിലായത്.
റെയ്ഡിൽഅസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഷജിത്ത് കെ, പ്രഭുനാഥ് പി സി, പ്രിവന്റിവ് ഓഫീസർ(ഗ്രേഡ്) സനൂപ് വി വി , സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത് പി ടി, ശ്രിജിൻ വി വി, വനിത സിവിൽ എക്സൈസ് ഓഫീസർ അശ്വതി എന്നിവരും ഉണ്ടായിരുന്നു.
Social Plugin