● തിരുവനന്തപുരം: സംസ്ഥാനത്ത് അതി തീവ്ര മഴ തുടരുന്നു. എറണാകുളം, ഇടുക്കി, തൃശ്ശൂർ മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർകോഡ്,കണ്ണൂർ, കോഴിക്കോട്,വയനാട്, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട,കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
എറണാകുളം നഗരം വെള്ളക്കെട്ടിൽ മുങ്ങിയിരിക്കുകയാണ്. ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
കളമശ്ശേരിയിൽ വീടുകളിൽ വെള്ളം കയറി. റെഡ് അലേർട്ടുള്ള ഇടുക്കി, തൃശൂർ ജില്ലകളിലും ശക്തമായ മഴയാണ്.ശക്തമായ മഴയിൽ തൃശൂർ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട്. അശ്വിനി ജംഗ്ഷന് സമീപമുള്ള വീടുകളിൽ വെള്ളം കയറി. അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. മണ്ണാർക്കാട്, അലനല്ലൂർ മേഖലയിലെ പുഴകൾ കര കവിഞ്ഞ് ഒഴുകുന്നു. തൃപ്പൂണിത്തുറയിൽ വെള്ളകെട്ട് അതീവരൂക്ഷമാണ്. മരട്, പേട്ട റോഡിൽ വെള്ളക്കെട്ട് ഉണ്ട്. വഴിയറിയാതെ വന്ന ഒരു വാഹനം കാനയിൽ വീണു. യാത്രക്കാരൻ രക്ഷപ്പെട്ടു.
Social Plugin