LATEST NEWS
Loading latest news...

കണ്ണൂർ എക്സിക്യുട്ടീവ് ട്രെയിനില്‍നിന്ന് വീണ് വിദ്യാര്‍ഥി മരിച്ചു; അപകടം വാതിലിനരികില്‍നിന്ന് യാത്രചെയ്യുന്നതിനിടെ

തൃശ്ശൂർ: വാതിലിനരികില്‍നിന്ന് യാത്ര ചെയ്യുന്നതിനിടെ ട്രെയിനില്‍നിന്ന് തെറിച്ചുവീണ് വിദ്യാർഥി മരിച്ചു. പാലക്കാട് പട്ടാമ്പി മലയാറ്റില്‍ വീട്ടില്‍ സുബ്രഹ്മണ്യന്റെ മകൻ വിഷ്ണു (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം.

ആലുവ ഭാഗത്തുനിന്ന് തൃശ്ശൂർ ഭാഗത്തേക്ക് വരുകയായിരുന്ന കണ്ണൂർ എക്സിക്യുട്ടീവ് ട്രെയിനില്‍നിന്നാണ് തെറിച്ചുവീണത്. തൃശ്ശൂർ റെയില്‍വേ സ്റ്റേഷന് അര കിലോമീറ്റർ മുൻപ് മിഠായിഗേറ്റിനടുത്താണ് അപകടമുണ്ടായത്. അപകടം നടന്നയുടൻ വിഷ്ണുവിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related tags: Latest News, Kerala, Train