● പുതിയതെരു : ഇന്ന് രാവിലെ 10 മണിയോടെ പുതിയതെരുവിൽ കണ്ടയിനർ ലോറി വൈദ്യുത തൂണിലിടിച്ച് തകർന്നു. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. വൈദ്യുത തൂണിലിടിച്ച് തകർന്നെങ്കിലും ഹൈടെൻഷൻ വയറുകൾക്ക് കേടുപാടുകൾ സംഭവിക്കാത്തതിനാൽ വലിയ അപകടം ഒഴിവായി. ലോറി റോഡിൽ തങ്ങിയതിനാൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തുടർന്ന് വളപട്ടണം പോലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രിച്ചു.
Social Plugin