● കണ്ണൂർ : എക്സൈസ് കമ്മീഷണർ സ്ക്വാ സംഗമായ ജലീഷ് പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉളിക്കൽ നുച്യാട് ഭാഗത്ത് നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച ന്യൂ ജൻ സിന്തറ്റിക്ക് ഡ്രഗ്സ് ഉൾപ്പടെ പിടികൂടി എക്‌സൈസ് എൻഫോഴ് സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ എസ് സിയാദിൻ്റെ നേതൃത്വത്തിൽആണ് പരിശോധന നടത്തിയത്. ഇരിട്ടി താലൂക്കിൽ നുച്യാട് അംശം ദേശത്ത് പൊമ്മാണിച്ചി ഹൌസിൽ ഉമ്മർ മകൻ മുബഷീർ പി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. MDMA യും കഞ്ചാവും ബംഗലൂരുവിൽ നിന്ന് കടത്തിക്കൊണ്ടു വന്ന ആഢംബര കാറും കസ്റ്റഡിയിലെടുത്തു എക്സൈസ് കമ്മീഷണർ സ്പെഷ്യൽ സക്വാഡ് ഉത്തര മേഖല ചുമതലയുള്ള എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സിനു കൊയില്യത്തിൻ്റെയും കേരള ATS ഇന്റെയും നിർദ്ദേശവും സഹായവും പ്രതിയെ പിടികൂടുന്നതിന് സഹായകരമായി പ്രതി MDMA വില്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.
ബംഗലൂരുവിൽ നിന്ന് ഇന്നലെ രാവിലെയാണ് പ്രതി നാട്ടിൽ എത്തിയത്. ലഹരി വസ്തുക്കൾ വിൽപ്പന നടത്തുകയാണ് ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്ന് എത്തിക്കുന്ന സിന്തറ്റിക് മയക്കു മരുന്നുകൾ ഉൾപ്പെടെ പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. നിരവധി പേരാണ് ഇയാളിൽ നിന്നും ലഹരി വസ്തുക്കൾ വാങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നത്. അസിസ്റ്റന്റ് ഇസ്പെക്ടർമാരായ അനിൽകുമാർ പി കെ, അബ്ദുൽ നാസർ ആർ പി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് സുഹൈൽ പി പി ഉമേഷ് കെ എക്സൈസ് കമ്മീഷണർ സക്വാഡ് അംഗങ്ങളായ ജലിഷ് പ, ഗണേഷ് ബാബു. പിവി വനിത സിവിൽ എക്സൈസ് ഓഫീസർ സീമ പി അസിഎക്സൈസ് ഡ്രൈവർ അജിത്ത് സി എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്. സംസ്ഥാനത്തെ നിരവധിപോലീസ് സ്റ്റേഷനുകളിൽ ഇയാൾ മയക്കുമരുന്ന് കേസ്സുകളിലുൾപ്പെടെ പ്രതിയാണ് ”അസി: എക്സൈസ് കമ്മീഷണർ സജിത്ത് കുമാർ, സക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെകടർ അബ്ദുൾ അഷറഫ് കെ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തു.
Related tags: Latest News, Kannur, MDMA, Police, Arrest
Social Plugin