Hot Posts

6/recent/ticker-posts

Ad Code

കണ്‍സെഷൻ പാസ്സ് ഇല്ലാത്തതിനാല്‍ യുവതിയെ ബസില്‍ നിന്ന് ഇറക്കിവിട്ടു; കണ്ണൂ‍‍‌‍രില്‍ ബസ് കണ്ടക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം

കണ്ണൂർ:  തലശ്ശരിയിൽ ഓടി കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂരമർദ്ദനം. നാദാപുരം ഇരിങ്ങണ്ണൂർ സ്വദേശി വിഷ്ണുവിനാണ് മർദ്ദനമേറ്റത്. യുവതിക്ക് കൺസെഷൻ പാസ്സ് ഇല്ലാത്തതിനെ തുടർന്നുണ്ടായ ത‍‍ർക്കമാണ് സംഭവത്തിൻ്റെ തുടക്കം. കൺസെഷൻ പാസ് ഇല്ലാതിരുന്ന യുവതിയെ ബസിൽ നിന്ന് ഇറക്കിവിട്ടെന്നും ഫോൺ പൊ‌ട്ടിച്ചുവെന്നും ആരോപിച്ചാണ് മ‌ർദ്ദനം നടത്തിയത്. 
യുവതിയുടെ ഭ‌ർത്താവും സുഹൃത്തും ചേർന്നാണ് കണ്ടക്ടറെ മ‍‌ർദ്ദിച്ചത്. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. തലശ്ശരി - തൊട്ടിൽ പാലം റൂട്ടിലോടുന്ന ജഗന്നാഥ് ബസിലാണ് ആക്രമണം ഉണ്ടായത്. ഇന്നലെ വൈകുന്നേരം 6.30ന് പെരിങ്ങത്തൂരിൽ വെച്ചാണ് സംഭവം. പരിക്കേറ്റ കണ്ടക്ടർ തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി .

Comments

WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code