Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റിട്ട.നഴ്സ‌ിനെ ആക്രമിച്ച് കമ്മൽ പറിച്ചെടുത്ത് കടന്ന ആസാം പൗരൻ അറസ്റ്റിൽ ; കസ്റ്റഡിയിലെടുത്തത് മോഷ്ടാവിന്റെ ഗ്രാമത്തിലെത്തി





തലശ്ശേരി ➤ ആറുമാസം മുമ്പ് എരഞ്ഞോളി വടക്കുമ്പാട്ട് കാരാട്ട്കുന്ന് പഴയ ബീഡി കമ്പനിക്കടുത്ത വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തലശ്ശേരി ഗവ.ജനറൽ ആസ്പത്രിയിലെ റിട്ട. നഴ്സ‌ിംഗ് അസിസ്റ്റന്റ് സുഗതകുമാരിയെ(58) ക്രൂരമായി ആക്രമിച്ച് കമ്മൽ പറിച്ചെടുത്ത് നാട്ടിലേക്ക് കടന്ന ആസാം പൗരനെ പിടികൂടി ധർമ്മടം എസ്.ഐയും സംഘവും. ആസാമിലെ ബാർപേട്ട ജില്ലയിലെ ഗാരേമാറി ഗ്രാമവാസിയായ ജാഷിദുൽ ഇസ്ലാമിനെയാണ് (30) സമീപഗ്രാമത്തിലുള ഭാര്യവീട്ടിൽ വച്ച് എസ്.ഐ ഷമീജ്, പൊലീസുകാരായ സജിത്ത്, ശ്രീലാൽ, രതീഷ് എന്നിവർ ചേർന്ന് അതിസാഹസികമായി കസ്റ്റഡിയിലെടുത്ത് തലശ്ശേരിയിൽ എത്തിച്ചത്. ഈയാളെ പിന്നീട് കോടതി റിമാൻഡ് ചെയ്തു.


ആക്രമം നടന്ന വാടക ക്വാർട്ടേഴ്സിൽ ഡോഗ് സ്ക്വാഡും വിരളടയാള വിദഗ്‌ധരും ഫോറൻസിക് ഉദ്യോഗസ്ഥരും ഉൾപ്പെടെ എത്തി പരിശോധന നടത്തിയിരുന്നു. പിന്നീടാണ് കഴിഞ്ഞവർഷം തലശ്ശേരിയിലെത്തിയ ജാഷിദുൽ ഇസ്ലാമിലേക്ക് പൊലീസിന്റെ ശ്രദ്ധ എത്തിയത്. ഏതാനും മാസങ്ങൾക്കുളിൽ ഈയാൾ നിരവധി അക്രമവും കവർച്ചയും നടത്തിയതായി അറിഞ്ഞതും നിർണായകമായി.

Ad Code

Responsive Advertisement