Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...
Advertisement 1 Advertisement 2

Ad Code

ടി പി വധക്കേസ് പ്രതി കൊടി സുനിയെ കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ നിന്നും തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി


●  കണ്ണൂർ : ടി പി വധക്കേസ് പ്രതി കൊടി സുനിയെ ജയില്‍ മാറ്റി. തവനൂർ സെൻട്രല്‍ ജയിലിലേക്കാണ് മാറ്റിയത്.  പരസ്യ മദ്യപാനം ഉള്‍പ്പടെ പുറത്തുവന്ന പശ്ചാത്തലത്തിലാണ് നടപടി. പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കെതിരെ തലശേരി പൊലീസ് കേസെടുത്തിരുന്നു. കൊടി സുനി ഉള്‍പ്പെടെ ഏഴ് പേർക്കെതിരെയാണ് കേസെടുത്തത്.

മാഹി ഇരട്ടക്കൊലപാതക കേസില്‍ കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ ആയിരുന്നു കൊടി സുനി പൊലീസുകാർ നോക്കിനില്‍ക്കെ മദ്യപിച്ചത്. പൊലീസ് കാവലിരിക്കെയുള്ള ഈ മദ്യപാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്തുവെച്ചായിരുന്നു പരസ്യ മദ്യപാനം. കോടതിയില്‍ നിന്ന് മടങ്ങുമ്പോഴാണ് കുറ്റവാളികള്‍ക്ക് മദ്യവുമായി സുഹൃത്തുക്കളെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുക്കാത്തത് വിലിയ വിമർശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Story Highlights : TP Murder case accused Kodi Suni transferred to Tavanur Central Jail