📰 Latest News
Loading latest news...
Advertisement 1 Advertisement 2

മഹരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി


ന്യൂഡല്‍ഹി: എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി സി.പി.രാധാകൃഷ്ണനെ പ്രഖ്യാപിച്ചു. നിലവില്‍ മഹാരാഷ്ട്ര ഗവർണറായ അദ്ദേഹം തമിഴ്നാട് സ്വദേശിയാണ്.

തമിഴ്നാട് മുൻ ബിജെപി അധ്യക്ഷനായ സി.പി.രാധാകൃഷ്ണൻ ജാർഖണ്ഡ് ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്.

ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗം ചേർന്നാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവെച്ചതോടെയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.
WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP