LATEST NEWS
Loading latest news...

ചപ്പാരപ്പടവിൽ കാർ നിയന്ത്രണം വിട്ട് താഴ്ച‌യിലേക്ക് മറിഞ്ഞു; മൂന്നു പേർക്ക് ഗുരുതര പരുക്ക്


ആലക്കോട് : ചപ്പാരപ്പടവ് മടക്കാട് കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച ശേഷം താഴ്‌ചയിലേക്ക് മറിഞ്ഞ് മൂന്നു പേർക്ക് ഗുരുതര പരുക്ക്. വിളക്കന്നൂർ സ്വദേശികളായ പട്ടംമാടിയിൽ സോലു ജോസ്, ഭാര്യ ഡോണ, ഡോണയുടെ കൂട്ടുകാരി അലീഷ എന്നിവർക്കാണ് പരുക്കേറ്റത്. സോലുവിനെയും ഡോണയെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും അലീഷയെ മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ടിടിസി വിദ്യാർഥികളായ ഡോണയെയും അലീഷയെയും കോളജിൽ എത്തിക്കാൻ പോകുമ്പോൾ രാവിലെ ഒൻപതോടെയാണ് അപകടം. സൈന്യത്തിൽ സേവനം ചെയ്യുകയാണ് സോലു.

Related tags: Latest News, Kannur, Accident