📰 Latest News
Loading latest news...
Advertisement 1 Advertisement 2

നിങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ പരിശുദ്ധമാണോ... അറിയാന്‍ വഴിയുണ്ട്

● ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്നവർ എവിടെയെന്ന് ചോദിച്ചാൽ ഇന്ത്യക്കാർ എന്നു തന്നെയാവും ഉത്തരം. സ്വർണമില്ലാത്തൊരു ജീവിതം ഇന്ത്യക്കാരെ സംബന്ധിച്ച് ചിന്തിക്കാൻ പോലുമാവാത്തതാണ്. ഏത് ചടങ്ങിനും സ്വർണം മുഖ്യം ബിജിലേ ആണ് ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക്. സമ്മാനം കൊടുക്കാനായാലും നാം പരിഗണിക്കുന്നത് സ്വർണം തന്നെ. ഇനി സമ്പാദ്യം എന്ന നിലക്ക് ആയാലും സ്വർണമാണ് മുഖ്യം.

എന്നാൽ നാം വാങ്ങുന്ന സ്വർണ പരിശുദ്ധമാണോ എന്ന് നോക്കി വേണം നാം ആഭരണം വാങ്ങുന്നതിന്. നിലവിൽ സ്വർണത്തിന് വില കുതിക്കുകയാണ്. പവൻ സ്വർണം വാങ്ങാൻ ലക്ഷത്തോളം വേണമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കുക എന്നത് സാധാരണക്കാർക്കും ചെയ്യാവുന്ന കാര്യമാണ്.

ഹാൾമാർക്കിങ്

സ്വർണത്തിന് ഇന്ത്യാ ഗവൺമെന്റ് ഹാൾമാർക്കിങ് നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ മാത്രമേ വിൽക്കാവൂ എന്ന് ജ്വല്ലറികൾക്കു മേൽ നിർബന്ധമാക്കിയിട്ടുമുണ്ട്. 18, 22,20 കാരറ്റ് സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ 'ഹാൾമാർക്ക്' ലോഗോ അതിലുണ്ടാകണം എന്നത് നിർബന്ധമാണ്.

BIS ലോഗോയും HUIDയും 

എല്ലാ ആഭരണത്തിലും, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) ലോഗോ നിർബന്ധമാണ്. അതോടൊപ്പം കാരറ്റേജിലെ പരിശുദ്ധി, സൂക്ഷ്മത, 6 അക്ക ആൽഫാന്യൂമെറിക് HUID എന്നീ കാര്യങ്ങൾ ഉണ്ടാകേണ്ടതും ഇപ്പോൾ നിർബന്ധമാണ്. നേരത്തെ 6അക്ക HUID നിർബന്ധമായിരുന്നില്ല.

HUID പരിശോധിക്കാം

6 അക്ക ആൽഫാന്യൂമെറിക് ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ (B) ഇല്ലാതെ ഹാൾമാർക്ക് ചെയ്ത സ്വർണ്ണാഭരണങ്ങൾ വിൽക്കുന്നത് 2023 ഏപ്രിൽ മുതൽ ബ്യൂറോ ഓഫ് ഇന്ത്യ സ്റ്റാൻഡേർഡ്സ് (BIS) നിരോധിച്ചിട്ടുണ്ട്. ഹാൾമാർക്ക് ചെയ്ത ഓരോ ആഭരണത്തിനും സവിശേഷ B നമ്പർ ഉണ്ട്, അത് നമുക്ക് പരിശോധിക്കാൻ കഴിയും.

ഫോണിൽ BIS കെയർ ആപ്പ് ഡൗൺലോഡ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം HUID വായിക്കാൻ ആഭരണങ്ങൾ സൂം ഇൻ ചെയ്യുക. പിന്നീട് ആപ്പിൽ HUID നമ്പർ നൽകാം.

ഹാൾമാർക്ക് ചെയ്ത‌ ആഭരണ വ്യാപാരിയുടെ വിവരങ്ങളും അവരുടെ രജിസ്ട്രേഷൻ നമ്പറും നിങ്ങൾക്ക് ലഭിക്കും. മാത്രമല്ല ഉൽപന്നത്തിന്റെ പരിശുദ്ധി, ഉൽപ്പന്നത്തിന്റെ തരം, ഉൽപ്പന്നം പരിശോധിച്ച് ഹാൾമാർക്ക് ചെയ്ത ഹാൾമാർക്കിങ് സെൻ്ററിന്റെ വിശദാംശങ്ങൾ എന്നിവയും നിങ്ങൾക്ക് അവിടെ കാണാൻ കഴിയും.

6 അക്ക HUID ഉപയോഗിച്ച് ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പ് നൽകുന്നത് എളുപ്പമാക്കുന്നു. മാത്രമല്ല, ഭാവിയിൽ വിൽക്കുകയാണെങ്കിലും ഹാൾമാർക്ക് ചെയ്‌ത സ്വർണത്തിന് ശരിയായ വിപണി വില ലഭിക്കുകയും ചെയ്യും.

വഞ്ചിക്കപ്പെട്ടാൽ നഷ്ട‌പരിഹാരം 

ഹാൾമാർക്ക് ചെയ്‌ത ആഭരണങ്ങളിൽ അടയാളപ്പെടുത്തിയതിനേക്കാൾ കുറഞ്ഞ ശുദ്ധതയാണ് കണ്ടെത്തുന്നതെങ്കിൽ ഉപഭോക്താവിന് നഷ്ട‌പരിഹാരത്തിന് അർഹതയുണ്ട്. ആഭരണത്തിന്റെ ഭാരത്തിനും പരിശോധനാ നിരക്കുകൾക്കും അനുസൃതമായി കണക്കാക്കിയ വ്യത്യാസത്തിൻ്റെ ഇരട്ടി തുക വരെ നഷ്ടപരിഹാരം വാങ്ങാം.


WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP