📰 Latest News
Loading latest news...
Advertisement 1 Advertisement 2

കണ്ണൂർ ജില്ലയിൽ ഇന്ന് അറിയാൻ, ഓർക്കാൻ

വനിതാ കമ്മീഷൻ അദാലത്ത് 19ന്

കേരള വനിതാ കമ്മീഷൻ ജില്ലാതല അദാലത്ത് ആഗസ്റ്റ് 19ന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

ഭിന്നശേഷി നിർണയ ക്യാമ്പ്

കണ്ണൂർ:-ജില്ലയിലെ വിവിധ നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും എഡിഐപി/ ആർ വി വൈ പദ്ധതി വഴി സഹായ ഉപകരണ വിതരണത്തിനായി ഭിന്നശേഷി നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 19 ന് തലശ്ശേരി മുൻസിപ്പൽ ടൗൺ ഹാൾ, ആഗസ്റ്റ് 20 ന് കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജ് ഓഡിറ്റോറിയം, ആഗസ്റ്റ് 21 ന് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാൾ, ആഗസ്റ്റ് 22 ന് പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാൾ, ആഗസ്റ്റ് 23 ന് ഇരിട്ടി എടയന്നൂർ ജി എച്ച് എസ് എസ് എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ ഒരുമണി വരെയാണ് ക്യാമ്പ്. 

ആർട്ടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിങ്ങ് കോർപറേഷൻ ഓഫ് ഇന്ത്യ, ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, ജില്ലാ പ്ലാനിങ്ങ് ഓഫീസ്, ആരോഗ്യ വകുപ്പ്, സാമൂഹ്യ സുരക്ഷാമിഷൻ എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പിൽ ഉപകരണങ്ങൾക്ക് അർഹതയുള്ളവർ ഭിന്നശേഷി സർട്ടിഫിക്കറ്റ്, യു ഡി ഐ ഡി കാർഡ്, ആധാർ കാർഡ് എന്നിവയുടെ കോപ്പി, ബി പി എൽ റേഷൻ കാർഡ്, വാർഷിക വരുമാനം 2,70,000 രൂപയിൽ താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതവും മുതിർന്ന പൗരന്മാർ ബി പി എൽ റേഷൻ കാർഡ് / വാർഷിക വരുമാനം 2,70,000 രൂപയിൽ താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം എത്തണം. ഫോൺ: 0497 2997811, 8281999015

ജില്ലാപഞ്ചായത്ത് കാർഷിക മേള; സ്റ്റാളിന് അപേക്ഷിക്കാം

കണ്ണൂർ:-ജില്ലാപഞ്ചായത്ത് പദ്ധതി പ്രകാരം കണ്ണൂർ പോലീസ് മൈതാനത്തു നടത്തുന്ന കാർഷിക പരമ്പരാഗത വ്യവസായ ഉൽപന്ന പ്രദർശന വിപണന മേളയിൽ സ്റ്റാൾ ആവശ്യമുള്ള കണ്ണൂർ ജില്ലയിലെ വിവിധ വകുപ്പുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉൽപാദന യൂണിറ്റുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ആഗസ്റ്റ് 19 ന് വൈകീട്ട് നാല് മണിക്കകം ലഭിക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കും കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടാം. ഫോൺ: 0497 2700928

ഗതാഗത നിയന്ത്രണം നീക്കി

കണ്ണൂർ-മമ്പറം റോഡിൽ, കീഴ്ത്തള്ളി ആർ ഒ ബിക്ക് താഴെ ഇന്റർലോക്ക് സ്ഥാപിക്കുന്ന പ്രവൃത്തി 
കാലവർഷം ശക്തി പ്രാപിച്ചതിനെത്തുടർന്ന് മറ്റൊരു ദിവസത്തേക്ക് മാറ്റിയതിനാൽ പ്രസ്തുത റോഡിലെ ഗതാഗത നിയന്ത്രണം ഒഴിവാക്കിയതായി ജില്ലാ പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

അധ്യാപക അഭിമുഖം

ആയിത്തറ മമ്പറം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച് എസ് എസ് ടി ഹിസ്റ്ററി ഒഴിവിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ആഗസ്റ്റ് 30 ന് രാവിലെ 10 മണിക്ക് സ്‌കൂൾ ഓഫീസിൽ നടക്കും. ഫോൺ : 9495772526  

സൗജന്യ കൂൺ കൃഷി പരിശീലനം

ജില്ലാ വനിതാ ശിശു വികസന ഓഫീസ്, ഡിസ്ട്രിക്ട് സങ്കൽപ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമൺ ഔട്ട് റീച്ച് പരിപാടിയുടെ ഭാഗമായി പയ്യന്നൂർ ബ്ലോക്ക് പരിധിയിലെ വനിതകൾക്ക് സൗജന്യ കൂൺ കൃഷി പരിശീലനം നൽകുന്നു. അപേക്ഷകർ ആഗസ്റ്റ് 23 ന് 25 വയസ്സ് പൂർത്തിയായവരും 45 വയസ്സ് കവിയാത്തവരും ആയിരിക്കണം. ബി.പി.എൽ കുടുംബങ്ങളിലെ വനിതകൾ, വിധവകൾ എന്നിവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർക്ക് ആഗസ്റ്റ് 23 നകം 9605477899, 9497770157 നമ്പരുകളിൽ രജിസ്റ്റർ ചെയ്യാം.
WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP