LATEST NEWS
Loading latest news...

മൃഗങ്ങളുടെ കടിയേറ്റാല്‍...മുറിവ് സോപ്പിട്ട് കഴുകിയാല്‍ മാത്രം മതിയോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

● തെരുവ് നായയുടെ കടിയേറ്റാലും വളര്‍ത്തുമൃഗങ്ങളുടെ കടിയേറ്റാലും നാഡീവ്യവസ്ഥയെ ബാധിക്കുന്ന റാബീസ് എന്ന മാരകമായ വൈറല്‍ അണുബാധ ഉണ്ടാകുന്നു. രോഗബാധിതരായ മൃഗങ്ങളുടെ ഉമിനീരിലൂടെയാണ് റാബിസ് അണുബാധ പകരുന്നത്. മൃഗങ്ങളുടെ കടിയേല്‍ക്കുക, പോറലുകള്‍ ഉണ്ടാവുക, മുറിവുള്ള ചര്‍മ്മത്തില്‍ മൃഗങ്ങള്‍ നക്കുക എന്നിവയിലൂടെയാണ് അണുബാധ പകരുന്നത്. ലക്ഷണങ്ങളുണ്ടായാല്‍ രോഗം മാരകമാകുകയും മരണത്തിന് വരെ കാരണമാകുകയും ചെയ്യും. എന്നാല്‍ മുറിവുണ്ടായ ഉടന്‍തന്നെ ചെയ്യുന്ന സമയബന്ധിതമായ നടപടികള്‍ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്നു.

റാബീസ് പ്രതിരോധത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

ലോകാരോഗ്യ സംഘടനയുടെ (WHO) യുടെ അഭിപ്രായത്തില്‍ പേവിഷബാധ തടയാന്‍ മൂന്ന് കാര്യങ്ങളാണ് അടിയന്തിരമായി ചെയ്യേണ്ടത്. മുറിവ് വൃത്തിയാക്കല്‍, റാബീസ് വാക്‌സിനേഷനും ആവശ്യമെങ്കില്‍ ഇമ്യൂണോ ഗ്ലോബുലിനും നല്‍കുമ്പോള്‍ റാബീസിനെ തടയാന്‍ 100 ശതമാനം കഴിയാറുണ്ട്. എന്നാല്‍ നായ്ക്കള്‍ക്ക് സ്‌കെയില്‍ വാക്‌സിനേഷന്‍ നല്‍കുന്നത് തുടക്കത്തില്‍ത്തന്നെ രോഗം മനുഷ്യരിലേക്ക് പകരുന്നത് തടയുന്നു.

പേവിഷബാധ തടയാന്‍ പെട്ടെന്ന് ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്

കടിയേറ്റ ഭാഗത്തെ മുറിവ് എത്രയും പെട്ടെന്ന് സോപ്പ് ഉപയോഗിച്ച് കഴുകുന്നതാണ് ആദ്യം ചെയ്യേണ്ടകാര്യം. 15 മിനിറ്റെങ്കിലും പൈപ്പ് വെള്ളത്തില്‍ മുറിവ് കഴുകേണ്ടതാണ്. പിന്നീട് ഏതെങ്കിലും ആന്റിസെപ്റ്റിക് ലായനി പുരട്ടാവുന്നതാണ്. നന്നായി വൃത്തിയാക്കിയാല്‍ത്തന്നെ 90 ശതമാനം അണുബാധ ഒഴിവാക്കാന്‍ കഴിയും.

മുറിവ് കെട്ടേണ്ട വിധം

മുറിവില്‍ നിന്ന് രക്തം വരുന്നുണ്ടെങ്കില്‍ വൃത്തിയുള്ള തുണിയോ പഞ്ഞിയോ ഉപയോഗിച്ച് അമര്‍ത്തി തുടയ്ക്കുക. ഡോക്ടറെ കാണുന്നതുവരെ മുറിവ് അയച്ച് കെട്ടിവയ്ക്കാന്‍ ശ്രദ്ധിക്കണം. ഇറുകിയ ബാന്‍ഡേജുകളും കെട്ടുകളും പയോഗിച്ച് മുറിവ് അടയ്ക്കാന്‍ ശ്രമിക്കരുത്. കാരണം ഇത് വൈറസ് ഉള്ളില്‍ നില്‍ക്കാന്‍ കാരണമാകും

എത്രയും വേഗം ഡോക്ടറെ കാണുക

പേവിഷബാധ പകരാന്‍ ചെറിയ കടിയേറ്റാലും മതി. അതുകൊണ്ടുതന്നെ കടിയേറ്റ് എത്രയും വേഗംതന്നെ ഡോക്ടറെ കാണാന്‍ ശ്രമിക്കുക. കടിച്ച മൃഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഡോക്ടറെ അറിയിക്കുക. ഡോക്ടര്‍ മുറിവ് വിലയിരുത്തും.

പോസ്റ്റ് -എക്‌സ്‌പോഷര്‍ പ്രൊഫിലാക്‌സിസ് (PEP) ആരംഭിക്കുക

റാബീസിനെ തടയുന്ന ജീവന്‍ രക്ഷാ ചികിത്സയാണ് പോസ്റ്റ് എക്‌സ്‌പോഷര്‍ പ്രൊഫിലാക്‌സിസ്. ഇവയൊക്കെയാണ് അവ. റാബീസ് ഇമ്യൂണ്‍ ഗ്ലോബുലിന്‍(RIG) (ഇത് വൈറസിനെ പ്രാദേശികമായി നിര്‍വ്വീര്യമാക്കാന്‍ ഒന്നാം ദിവസം മുറിവിന് ചുറ്റും കുത്തിവയ്ക്കുന്നു. അടുത്തത് റാബീസ് വാക്‌സിനാണ് 0,3,7,14 ദിവസങ്ങളില്‍ (ചിലപ്പോള്‍ 28ാം ദിവസം) തുടര്‍ച്ചയായ കുത്തിവയ്പ്പുകള്‍.

പേവിഷബാധയുടെ ലക്ഷണങ്ങള്‍

1 പനിയും ബലഹീനതയും

2 കടിയേറ്റ സ്ഥലത്ത് ചൊറിച്ചിലും അസ്വസ്ഥതയും

3 ഉത്കണ്ഠ, ദേഷ്യം, ആശയക്കുഴപ്പം

4 വെളളം വിഴുങ്ങാന്‍ ബുദ്ധിമുട്ട്

5 പേശിവലിവ് അല്ലെങ്കില്‍ പക്ഷാഘാതം

പേവിഷബാധ തടയാന്‍

1 പുറത്ത് അലഞ്ഞുതിരിയുന്ന മൃഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക

2 വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുക.

3 അപരിചിതമായ മൃഗങ്ങളെ സമീപിക്കരുതെന്ന് കുട്ടികളെ പറഞ്ഞ് മനസിലാക്കുക

4 പ്രീ- എക്‌സ്‌പോഷര്‍ വാക്‌സിനേഷന്‍(ഉയര്‍ന്ന അപകട സാധ്യതയുളള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കോ , വെറ്ററിനറി , മൃഗ സംരക്ഷണം അല്ലെങ്കില്‍ വന്യജീവി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കോ ശുപാര്‍ശ ചെയ്യുന്നതാണ്)

Related tags: Health News