📰 Latest News
Loading latest news...
Advertisement 1 Advertisement 2

റെയില്‍വെ ട്രാക്കില്‍ ഇരുമ്പ് കമ്പികള്‍; കണ്ടെത്തിയത് കണ്ണൂര്‍ എക്സ്പ്രസ് ട്രെയിൻ പോകുന്നതിന് തൊട്ടുമുമ്പ്, ഒരാള്‍ കസ്റ്റഡിയില്‍

● മലപ്പുറം: റെയില്‍പ്പാളത്തില്‍ ഇരുമ്പുപൈപ്പുകള്‍ വെച്ചയാള്‍ പിടിയില്‍. ഇന്നലെയാണ് സംഭവം. തൃശ്ശൂർ-കണ്ണൂർ എക്സ്പ്രസ് ഇവിടെനിന്ന് എടുക്കുന്നതിനുതൊട്ടുമുൻപ് എൻജിന്റെ അടിയില്‍ പാളത്തില്‍ ഇയാള്‍ ഇരുമ്പുപൈപ്പുകള്‍ വെക്കുകയായിരുന്നു.

ഒരാള്‍ എൻജിന്റെ അടുത്തുനിന്ന് വരുന്നതുകണ്ട യാത്രക്കാരും റെയില്‍വേ ജീവനക്കാരും സംശയംതോന്നി നോക്കിയപ്പോഴാണ് ഇരുമ്പുപൈപ്പുകള്‍ കണ്ടത്. തുടർന്ന് ഇയാളെ പിടികൂടി തിരൂർ പോലീസിന് കൈമാറി.

തെലുങ്ക് സംസാരിക്കുന്ന മധ്യവയസ്കൻ മാനസികവെല്ലുവിളി നേരിടുന്നതായും അട്ടിമറി സാധ്യത ഇല്ലെന്നും പോലീസ് പറഞ്ഞു. ഈ വണ്ടിക്കുമുൻപ് കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് കടന്നുപോകുന്ന പാളത്തില്‍ കല്ലുവെക്കാനും ഇയാള്‍ ശ്രമിച്ചതായി പറയുന്നു.

Related tags: Latest News, Kerala, Railway, Arrest 
WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP