📰 Latest News
Loading latest news...
Advertisement 1 Advertisement 2

ജയില്‍ തടവുകാരുടെ നീക്കം നിരീക്ഷിക്കും; ഫയലിലൊതുങ്ങി ഡിജിറ്റല്‍ ലോക്ക് വാച്ച്‌ ശുപാര്‍ശ


കണ്ണൂർ: ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം വൻ വിവാദം സൃഷ്ടിച്ചിരിക്കെ ജയിലിലും പുറത്തും തടവുകാരുടെ നീക്കം നിരീക്ഷിക്കാനുള്ള ഡിജിറ്റല്‍ ലോക്ക് വാച്ച്‌ ശുപാർശ ഫയലില്‍. തുടക്കമെന്നോണം കണ്ണൂർ സ്പെഷ്യല്‍ സബ് ജയിലില്‍ 2022-ല്‍ ആവിഷ്കരിച്ച പദ്ധതിയാണിത്. തടവുകാരൻ ജയില്‍ ചാടിയാലും മുങ്ങിയാലും അവരുടെ കൈയില്‍ ധരിപ്പിച്ച സ്മാർട്ട് വാച്ച്‌ അറിയിക്കും. കൊടുംകുറ്റവാളികള്‍ക്ക് ഘടിപ്പിക്കാനുദ്ദേശിച്ചാണിത് ആവിഷ്കരിച്ചത്.

സാമൂഹിക പ്രതിബദ്ധതാ (സിഎസ്‌ആർ) ഫണ്ട് ഉപയോഗിച്ച്‌ പദ്ധതി നടപ്പാക്കാനായിരുന്നു വിഭാവനം ചെയ്തത്. അന്നത്തെ കണ്ണൂർ സ്പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് ടി.കെ.ജനാർദനൻ നിർദേശം ഡിഐജിക്ക് സമർപ്പിച്ചു. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസർ എ.കെ.ഷിനോജായിരുന്നു ആശയത്തിനു പിന്നില്‍. ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് സഹകരണ സൊസൈറ്റി പ്രൊജക്‌ട് പഠനം നടത്തി.

പാലക്കാട് കിൻഫ്ര പാർക്കിലെ ഒരു സ്റ്റാർട്ടപ്പ് സംരംഭം സാങ്കേതികസഹായം നല്‍കി. വിഷയം ജയില്‍ ആസ്ഥാന കാര്യാലയത്തിലെ സാങ്കേതികവിഭാഗം ചർച്ചചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജയില്‍ ഡിഐജി എം.കെ.വിനോദ്കുമാർ ആഭ്യന്തരവകുപ്പിന് പദ്ധതിനിർദേശം സമർപ്പിച്ചു. പദ്ധതിയുടെ ട്രയല്‍ റണ്ണിങ് കണ്ണൂർ സ്പെഷ്യല്‍ സബ് ജയിലില്‍ നടത്താൻ അനുമതി തേടി. ചെലവ് കുറഞ്ഞ പദ്ധതിയായിട്ടും മൂന്നുവർഷമായി ശുപാർശ പക്ഷേ അനങ്ങിയില്ല.
WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP