Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...
Advertisement 1 Advertisement 2

Ad Code

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ജഡ്ജി ചമഞ്ഞ് ആറുലക്ഷം രൂപ തട്ടിയ കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍


തിരുവനന്തപുരം ➤ വെഞ്ഞാറമൂട്ടില്‍ ജഡ്ജി ചമഞ്ഞ് ആറുലക്ഷം രൂപ തട്ടിയ രണ്ടുപേർ അറസ്റ്റില്‍. കണ്ണൂർ സ്വദേശി ജിഗേഷ്, മാന്നാർ സ്വദേശി സുമേഷ് എന്നിവരെയാണ് വെഞ്ഞാറമൂട് പൊലീസ് പിടികൂടിയത്. 

കേരള ബാങ്കിലുള്ള 10 ലക്ഷം രൂപയുടെ ലോണ്‍ ക്ലോസ് ചെയ്ത് നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് വെഞ്ഞാറമൂട് സ്വദേശികളായ ദമ്പതികളില്‍ നിന്ന് ഇവർ പണം തട്ടിയെടുത്തത്.

ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരില്‍ നിന്ന് സംഘം നേരത്തെയും പണം വാങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നിയമനത്തിനായുള്ള വ്യാജ രേഖകളും ഇവരില്‍നിന്ന് പൊലീസ് പിടിച്ചെടുത്തു. പത്താം ക്ലാസ് വരെ വിദ്യാഭ്യാസം നേടിയിട്ടുള്ളുവെന്ന് ജഡ്ജിയായി ചമഞ്ഞുവന്ന ജിഗേഷ് പൊലീസിനോട് പറഞ്ഞു.